കാര്‍ ഓട്ടോകളിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
1493298
Tuesday, January 7, 2025 7:44 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് നിയന്ത്രണംവിട്ട കാര്‍ മൂന്ന് ഓട്ടോകളെ ഇടിച്ച് തെറിപ്പിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിയാപുരം സ്വദേശികളായ കുന്നയാംപുറം വീട്ടില്‍ ജോര്‍ജ് (60), പുതുക്കുടി വീട്ടില്‍ മൊയ്തീന് (53), ആശാരിപ്പറമ്പില്‍ ഉണ്ണിക്കുട്ടന് (47) എന്നിവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴയില്‍ നിന്ന് മുക്കത്തേക്ക് അങ്ങാടിപ്പുറം-പരിയാപുരം-ചീരട്ടമല വഴി വരികയായിരുന്ന കാറാണ് അങ്ങാടിപ്പുറംതാഴെ ഓട്ടോ പാര്‍ക്കില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ഓട്ടോ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളെയാണ് കാര്‍ ഇടിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരും ഓട്ടോ ഡ്രൈവര്‍മാരാണ്. കാറില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് നിഗമനം.