ചുങ്കത്തറയില്‍ ബൈബിള്‍ കണ്വന്ഷന് ഇന്നു മുതല്‍
1492599
Sunday, January 5, 2025 5:09 AM IST
എടക്കര: മലങ്കര സുറിയാനി കത്തോലിക്കാസഭ ബത്തേരി രൂപതയുടെ 50-ാം ബൈബിള്‍ കണ്വന്ഷന് ഇന്ന് തുടക്കമാകും. ചുങ്കത്തറ സെന്റ്മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കുന്ന കണ്വന്ഷന് ചൊവ്വാഴ്ച വൈകുന്നേരം 6.15ന് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
കണ്വന്ഷന് ദിനങ്ങളില്‍ ഫാ. ഡോ. ബേണി വര്‍ഗീസ് കപ്പൂച്ചിന്റെ വചന പ്രഘോഷണം നടക്കും. ഭക്തസംഘടനകളുടെ സംഗമം, സുവിശേഷസന്ധ്യ എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. 11ന് രാവിലെ 8.30ന് സഭാ തലവന്‍ കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത എന്നിവര്‍ക്ക് സ്വീകരണം നല്‍കും.
സമൂഹബലിക്ക് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ആദ്യ കുര്‍ബാന സ്വീകരണവും ഭവനങ്ങളുടെ താക്കോല്‍ദാനവും ആദരിക്കലും ചടങ്ങില്‍ നടക്കും. ഫാ. തോമസ് കല്ലൂര്‍, ഫാ. തോമസ് ചാപ്രത്ത്, ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍, സാബു പൊന്മേലില്, മാര്‍ക്കോസ് ഇച്ചിപ്പിള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.