കുമ്പളപ്പാറ ആദിവാസി ഊരില്‍ "ഉന്നതി’ പദ്ധതി തുടങ്ങി
1492593
Sunday, January 5, 2025 5:08 AM IST
എടക്കര: കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദിവാസി ഊരുകളിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന "ഉന്നതി’ പദ്ധതിക്ക് പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി നഗറില്‍ തുടക്കമായി. ജില്ലാ സെക്രട്ടറി ടി. രത്നാകരന് ഉദ്ഘാടനം ചെയ്തു.
ഊരിലെ കുടുംബങ്ങള്‍ക്കാണ് പഠനോപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തത്. പോത്തുകല്ല് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്ക കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷൈജി ടി. മാത്യു, പി. രജനി, ആദിവാസി ക്ഷേമ സമിതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.കെ. ഷാനവാസ്, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. അജീഷ്, ജില്ലാ കമ്മിറ്റി അംഗം കെ. സാജന്,
നിലമ്പൂര്‍ ഉപജില്ലാ സെക്രട്ടറി വി.വി. രാജേഷ്, ഉപജില്ലാ പ്രസിഡന്റ് ബിനോ വി. ഇഞ്ചപ്പാറ, ഉപജില്ലാ വൈസ് പ്രസിഡന്റ് ടി.പി. രമ്യ, സിബി വിശ്വനാഥ്, പി.വി. നജ്മുദീന് എന്നിവര്‍ പ്രസംഗിച്ചു.