ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി
1493288
Tuesday, January 7, 2025 7:43 AM IST
ചങ്ങരംകുളം: ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി. കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂര്‍ പാലത്തിന് താഴെയാണ് ഗ്രനേഡ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം.
പന്താവൂര്‍ പാലത്തിന് താഴെ മീന്‍ പിടിക്കാനെത്തിയ രാജേഷിന്റെ വലയില്‍ ഗ്രനേഡ് കുടുങ്ങുകയായിരുന്നു . സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം പോലീസില്‍ വിവരം അറിയിച്ചു.
എസ്ഐ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറത്തു നിന്ന് ബോംബ് സ്ക്വാഡ് എത്തി ഗ്രനേഡ് നിര്‍വീര്യമാക്കി.