മ​ഞ്ചേ​രി: ഏ​റെ ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ഞ്ചേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ നി​ല​നി​ല്‍​പ്പ് പ്ര​ശ്ന​ത്തി​ല്‍ സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​വു​മാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ൽ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഒ​പി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി താ​ല്‍​ക്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ​ത്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണ ചു​മ​ത​ല മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​ക്ക് ന​ല്‍​കി നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2021 ജൂ​ണ്‍ 14ന് ​ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് താ​ല്‍​ക്കാ​ലി​ക സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ സ​ന്ന​ദ്ധ​ത ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡി​എം​ഒ​യെ അ​റി​യി​ച്ചി​രു​ന്നു. വി​വ​രം ഡി​എം​ഒ, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്ന് മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ല്ല. നാ​ളു​ക​ളേ​റെ​യാ​യി​ട്ടും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍​ക്ക് വീ​ണ്ടും ക​ത്ത് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച ഡി​എം​ഒ, ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ടി​ല്‍ മാ​റ്റ​മു​ണ്ടോ​യെ​ന്ന​റി​യു​ന്ന​തി​നാ​യി കെ​ട്ടി​ട സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ത​യാ​റാ​ണോ​യെ​ന്ന് ആ​രാ​ഞ്ഞ് ക​ത്ത​യ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ക​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം. ഡി​എം​ഒ​യു​ടെ ക​ത്ത് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി നാ​ളെ രാ​വി​ലെ 11ന് ​അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​രു​മെ​ന്നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.