നി​ല​മ്പൂ​ര്‍: ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടേ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​രു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും 52-ാമ​ത് തി​രു​നാ​ള്‍ ആ​ഘോ​ഷം 10, 11, 12 തി​യ​തി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് തി​രു​നാ​ള്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

10 ന് ​വൈ​കു​ന്നേ​രം 4.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൂ​മ്പ​ക്കി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. 4.45 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ക​ല്‍​പ്ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജു​കു​ട്ടി ക​ണി​പ്പി​ള്ളി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്ന് പൂ​ര്‍​വി​ക​രു​ടെ അ​നു​സ്മ​ര​ണം, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, ഒ​പ്പീ​സ്, ഏ​ഴു മ​ണി​ക്ക് ക​ലാ​സ​ന്ധ്യ 11 ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ക​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ന്‍ കു​ഴി​ക​ണ്ട​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍​കും.

6.30 ന് ​ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം അ​ക​മ്പാ​ടം ക​പ്പേ​ള​യി​ലേ​ക്ക്. 1500 ലേ​റെ വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് അ​ക​മ്പാ​ടം ക​പ്പേ​ള​യി​ല്‍ നി​ന്ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.15 ന് ​ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ള്‍, തി​രു​നാ​ള്‍ സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​ക്ക് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. 12ന് ​പ്ര​ദ​ക്ഷി​ണം ഇ​ടി​വ​ണ്ണ ക​പ്പേ​ള​യി​ലേ​ക്ക്. 12.30 ന് ​ദി​വ്യ​കാ​രു​ണ്യ ആ​ശി​ര്‍​വാ​ദം. 12.45 ന് ​സ്നേ​ഹ​വി​രു​ന്ന്, ര​ണ്ട് മ​ണി​ക്ക് തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.

വൈ​കു​ന്നേ​രം ഏ​ഴി​ന് പി​ന്ന​ണി ഗാ​യ​ക​രാ​യ അ​ഞ്ജു ജോ​സ​ഫും നി​ഖി​ല്‍ രാ​ജും ടോ​പ് സിം​ഗ​ര്‍ ഫെ​യിം കൗ​ഷി​ക് വി​നോ​ദും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന മെ​ഗാ മ്യൂ​സി​ക്ക​ല്‍ നൈ​റ്റ് അ​ര​ങ്ങേ​റും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൂ​മ്പ​ക്കി​ല്‍, തി​രു​നാ​ള്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​യ് ഞ​ള്ളം​മ്പു​ഴ, കു​ഞ്ഞു​മോ​ന്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍, ബൈ​ജു മേ​നോ​ച്ചേ​രി, എ​ബി​ന്‍ പാ​റ​പ്പു​റം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.