"വനവാസികള്‍ക്ക് സഞ്ചരിക്കാന്‍ സംരക്ഷണം വേണം’
1493430
Wednesday, January 8, 2025 5:18 AM IST
നിലമ്പൂര്‍: വനത്തില്‍ ജീവിക്കുന്ന ആദിവാസി വിഭാഗത്തിന് വനത്തിലൂടെ സഞ്ചരിക്കാന്‍ സംരക്ഷണമൊരുക്കണമെന്ന് ആംആദ്മി പാര്‍ട്ടി ഭാരവാഹികള്‍ നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വനംനിയമ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട കരട് റിപ്പോര്‍ട്ട് ശാസ്ത്രീയമല്ല.
കാട്ടുപന്നികളും മറ്റും പെരുകുമ്പോള്‍ ശാസ്ത്രീയമാര്ഗങ്ങളിലൂടെയും മറ്റും നിയന്ത്രിക്കാന്‍ മറ്റു രാജ്യങ്ങള്‍ പദ്ധതി കൊണ്ടുവരാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
നിലമ്പൂരില്‍ വനം വന്യജീവി വകുപ്പല്ല പ്രവര്‍ത്തിക്കുന്നതെന്നും തേക്ക് വകുപ്പാണ് പ്രവര്‍ത്തിക്കുന്നതെന്നും ആംആദ്മി കുറ്റപ്പെടുത്തി. കരുളായി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടേത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സവാദ് ആലിപ്ര, അബ്ദുള്‍ സലാം, എഫ്. വൈലറ്റ്, ഇല്യാസ് മമ്പാട് എന്നിവര്‍ പങ്കെടുത്തു.