മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: എം.കെ. രാഘവന് എംപി
1493287
Tuesday, January 7, 2025 7:43 AM IST
തിരൂര്‍: മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്ന് എം.കെ. രാഘവന് എംപി. തിരൂരില്‍ നടന്ന കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അംഗങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിനിധി സമ്മേളനം തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എ.പി. നസീമ ഉഘാടനം ചെയ്തു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് വിതരണം ചെയ്തു.
മാധ്യമ പ്രവര്‍ത്തക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ തറോല്‍ കൃഷ്ണകുമാര്‍, കെ.പി. അപ്പുക്കുട്ടന് എന്നിവര്‍ക്ക് എം.കെ. രാഘവന് എംപി നല്കി. പൊതുസമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാന കായികമേളയില്‍ മികച്ച പ്രകടനം നടത്തിയ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എ. പത്മകുമാര്‍, കെജെയു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജന്‍, ഐജെയു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന നേതാക്കളായ ബോബന് ബി. കിഴക്കേത്തറ, ജോസ് താടിക്കാരന്, പി.ബി. തമ്പി, ഇ.പി. രാജീവ്, കോഴിക്കോട് ജില്ലാ സെക്രട്ടറി ബൈജു വയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് സുചിത്രന്‍ അറോറ അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം ഐജെയു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സുചിത്രന്‍ അറോറ (ജില്ലാ പ്രസിഡന്റ് ), കാര്‍ത്തിക് കൃഷ്ണ (സെക്രട്ടറി ), എം.പി. റാഫി (ട്രഷറര്‍ ), അബ്ദുള്‍ ജബ്ബാര്‍, തറോല്‍ കൃഷ്ണകുമാര്‍, കുഞ്ഞിമുഹമ്മദ് കാളികാവ് (വൈസ് പ്രസിഡന്റ് ), നൗഷാദ് പരപ്പനങ്ങാടി, ഫാറൂഖ് വെളിയങ്കോട്, അത്തീഫ് (ജോയിന്റ് സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.