കിഴക്കുംപുറത്ത് അങ്കണവാടി തുറന്നു
1493431
Wednesday, January 8, 2025 5:18 AM IST
മൂര്‍ക്കനാട്: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ കിഴക്കുംപുറത്ത് നിര്‍മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം നിര്‍വഹിച്ചു.
മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെന്പര് എം. റഹ്മത്തുന്നിസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുനീര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലക്ഷ്മിദേവി, മെന്പര് പി.ബി. വിനീത,
സിഡിപി ഒ. പത്മാവതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്‍ജിനിയര്‍മാരായ പി. നജീബ്, ഒ. ലയ, അബ്ദുള്‍ജലീല്‍,മുന്‍ സിഡിപി ഒ. ഇന്ദിരാദേവി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. സുനിത, അങ്കണവാടി വര്‍ക്കര്‍ മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികളും പങ്കെടുത്തു.