എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍
1493437
Wednesday, January 8, 2025 5:21 AM IST
ചങ്ങരംകുളം: പൊന്നാനിയില്‍ ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. മൂന്ന് ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി താടിക്കല്‍ റിസ്വാന് (34), ഫോര്‍ട്ട് കൊച്ചി കൂരിക്കുഴിയില്‍ അധീര്‍ (24) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവരെ പിടികൂടിയത്.
തീരദേശ മേഖലകളില്‍ ലഹരി വില്‍പ്പനക്കാരെ പോലീസ് നിരീക്ഷിച്ചു വരവേ മുല്ല റോഡില്‍ നിന്നാണ് നിര്‍ത്തിയിട്ട കാറില്‍ രണ്ടുപേരും പരിസരത്ത് ഒരാളും നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ വാഹനം പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കള്‍ കാണപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
ഇതിനിടെ പൊന്നാനി സ്വദേശിയായ ഒരാള്‍ ഓടിരക്ഷപ്പെട്ടു. എസ്ഐമാരായ ടി.ഡി. അനില്‍, ടി.പി. ഷിജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജുകുമാര്‍, നാസര്‍, പ്രശാന്ത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, സജീവ്, മന്മഥന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.