തടവുകാരുടെ ഇഷ്ടാനുസരണം മരുന്നെഴുതി നല്‍കാനാകില്ലെന്ന് ജയില്‍ സൂപ്രണ്ട്
1492596
Sunday, January 5, 2025 5:09 AM IST
മലപ്പുറം: തടവുകാര്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ ജയില്‍ ഡോക്ടര്‍ എഴുതി നല്‍കുന്നില്ലെന്ന പരാതി പതിവാണെന്നും അന്തേവാസികളുടെ ഇഷ്ടപ്രകാരം മരുന്നുകള്‍ എഴുതി നല്‍കുന്നത് അപ്രായോഗികമാണെന്നും തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജയില്‍ ഡോക്ടര്‍ക്കെതിരേ തടവുകാരന് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് ജുഡീഷല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് സൂപ്രണ്ട് ഇക്കാര്യമറിയിച്ചത്. അന്തേവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജയില്‍ സൂപ്രണ്ട് അധ്യക്ഷനായ സമിതിയുണ്ടെന്നും കമ്മീഷനില്‍ പരാതി നല്കിയ തടവുകാരന് ഇപ്രകാരം പരാതി നല്‍കിയിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ സമയബന്ധിതമായി അന്തേവാസികള്‍ക്ക് നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ചികിത്സാകേന്ദ്രങ്ങളിലേക്ക് ശിപാര്‍ശ ചെയ്യുന്ന അന്തേവാസികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.