വെ​ട്ട​ത്തൂ​ര്‍: നി​ല​മ്പൂ​ര്‍ ക​രു​ളാ​യി ഉ​ള്‍​വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​ണി കൊ​ല്ല​പ്പെ​ട്ട​ത് വ​നം​വ​കു​പ്പി​ന്‍റെ കൊ​ടും അ​നാ​സ്ഥ​യു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട സ​ര്‍​ക്കാ​ര്‍ കൈ​യും കെ​ട്ടി നോ​ക്കി​നി​ല്‍​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും നാ​ഷ​ണ​ല്‍ പ്രോ​ഗ്ര​സീ​സ് പാ​ര്‍​ട്ടി (എ​ന്‍​പി​പി) മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​യോ​ര ക​ര്‍​ഷ​ക​രെ​യും ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ​യും വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ടാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് സ​ര്‍​ക്കാ​ര്‍, വ​നം വ​കു​പ്പു​ക​ളു​ടെ നി​സം​ഗ​ത​യെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് തെ​ക്കേ​ക്കു​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, ലൈ​ജു ഓ​ലി​ക്ക​ര, എ.​എം. സ​ണ്ണി, ബോ​ബ​ന്‍ കൊ​ക്ക​പ്പു​ഴ, ബി​ഞ്ജു മാ​ലാ​പ​റ​മ്പ്, ജോ​പ്പ​ന്‍ താ​ഴെ​ക്കോ​ട്, തോ​മ​സ് ഇ​ല്ലി​മൂ​ട്ടി​ല്‍, ലു​ബി​ന്‍ ഓ​ലി​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.