ഹൈദരാലി സ്മാരക പുരസ്കാരം സമ്മാനിച്ചു
1493438
Wednesday, January 8, 2025 5:21 AM IST
മേലാറ്റൂര്‍:കീഴാറ്റൂര്‍ മുതുകുര്ശിക്കാവ് അയ്യപ്പക്ഷേത്രം ഏര്‍പ്പെടുത്തിയ കലാമണ്ഡലം ഹൈദരാലി സ്മാരക പുരസ്കാരം സമ്മാനിച്ചു. താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി. രാജേഷ്കുമാര്‍, കഥകളി സംഗീതജ്ഞന് കോട്ടക്കല്‍ നാരായണന് പുരസ്കാരം സമ്മാനിച്ചു. 10000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങില്‍ വി.എം. ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. തച്ചിങ്ങനാടം കെപിഎ ഐസിഎസ് ഡയറക്ടര്‍ പി. നാരായണനുണ്ണി പുരസ്കാര പ്രഖ്യാപനം നടത്തി. പാലനാട് ദിവാകരന് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
സുജിത്ത് മഠത്തില്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്, കെ.എം. സേതുമാധവന്, പനയൂര്‍ കുട്ടന്, വി.എം. അനൂപ്, കുന്നനേഴി സേതുമാധവന്, പി. വേണുഗോപാല്‍, പരിയാരത്ത് അനില്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനമായി കല്യാണ സൗഗന്ധികം കഥകളി, തിരുവാതിരക്കളി എന്നിവയും അരങ്ങേറി.