മഞ്ചേരി ജനറല്‍ ആശുപത്രിക്ക് ടൗണ്‍ഹാള്‍ വിട്ടു നല്കാന് തീരുമാനം
1493284
Tuesday, January 7, 2025 7:43 AM IST
മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രിക്ക് താല്‍ക്കാലിക ഒപി ആരംഭിക്കുന്നതിനായി നഗരസഭക്ക് കീഴിലുള്ള ടൗണ്‍ ഹാള്‍ വിട്ടുനല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സിലില്‍ തീരുമാനമായി. അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഒപി ആരംഭിക്കുന്നതിന് സൗകര്യപ്രദമായ മുനിസിപ്പാലിറ്റി കെട്ടിടങ്ങള്‍ നിലവില്‍ ലഭ്യമാണോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.
ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, പ്രതിപക്ഷ നേതാവ് മരുന്നന്‍ സാജിദ് ബാബു, വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, അഡ്വ. ബീനാ ജോസഫ്, മരുന്നന്‍ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങല്‍, ഹുസൈന് മേച്ചേരി, എ.വി. സുലൈമാന്‍, അഡ്വ. പ്രേമ രാജീവ്, സി.പി. അബ്ദുള്‍കരീം എന്നിവര്‍ സംസാരിച്ചു.