അധ്യാപകന് സുരേഷിന് പുരസ്കാരം
1492590
Sunday, January 5, 2025 5:08 AM IST
നിലമ്പൂര്‍: കേരളത്തിലെ പൊതുവിദ്യാലയ മികവുകള്‍ സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 15 വര്‍ഷമായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമായ സ്കൂള്‍ പത്രത്തിന്റെ "ടീച്ചര്‍ ഐക്കണ്‍ ഓഫ് ദ ഇയര്‍ 2024’ പുരസ്കാരത്തിന് നിലമ്പൂര്‍ ഗവണ്മെന്റ് മാനവേദന് സ്കൂളിലെ ഫിസിക്സ് അധ്യാപകനായ സുരേഷ് അര്‍ഹനായി.
വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയത്ത് നടന്ന ചടങ്ങില്‍ സ്കൂള്‍ രത്ന പുരസ്കാരവും നല്കി അധ്യാപകനെ ആദരിച്ചു. നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശിയാണ് സുരേഷ്.