നരിവാലമുണ്ട സെന്റ് ജോസഫ് പള്ളി തിരുനാളിന് നാളെ തുടക്കം
1494096
Friday, January 10, 2025 5:26 AM IST
വഴിക്കടവ്: നരിവാലുണ്ട സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാള്‍ 11 മുതല്‍ 19 വരെ വിപുലമായി ആഘോഷിക്കും. 11ന് വൈകുന്നേരം 4.30ന് മൊടപ്പൊയ്ക സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, നേര്‍ച്ച ഭക്ഷണം. ഫാ. ജെറിന് പൊയ്കയില്‍ (അസിസ്റ്റന്റ് വികാരി ക്രിസ്തുരാജ ഫൊറോന പള്ളി, മണിമൂളി) കാര്‍മികത്വം വഹിക്കും.
12 ന് പൂര്‍വികരുടെ അനുസ്മരണം. രാവിലെ 6.45 ന് ജപമാല, 7.15 ന് തിരുനാള്‍ കൊടിയേറ്റ്, 7.30 ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, കാഴ്ച സമര്‍പ്പണം, സെമിത്തേരി സന്ദര്‍ശനം. ഇടവക വികാരി ഫാ. സുനില്‍ മഠത്തില്‍ കാര്‍മികത്വം വഹിക്കും. 13 ന് വൈകുന്നേരം 4.30ന് ജപമാല,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,
വചനസന്ദേശം, നൊവേന, കാഴ്ചസമര്‍പ്പണം. ഫാ. പ്രിന്‍സ് തെക്കേതില്‍ (ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റര്‍ മണിമൂളി ) കാര്‍മികത്വം വഹിക്കും. 14ന് വൈകുന്നേരം 4.30 ന് ജപമാല, വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, കാഴ്ചസമര്‍പ്പണം. ഫാ ജിതിന് വെള്ളാപ്പാട്ട് സിഎസ്ടി ( ചെറുപുഷ്പാശ്രമം ചാത്തമുണ്ട) കാര്‍മികത്വം വഹിക്കും. 15ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം,
നൊവേന, കാഴ്ച സമര്‍പ്പണം. ഫാ. സിനീഷ് പുത്തന്‍പുരയില്‍ (വികാരി ഫാത്തിമ മാതാപള്ളി, ബെക്കി ) കാര്‍മികത്വം വഹിക്കും. 16ന് വൈകുന്നേരം 4.30ന് രൂപങ്ങള്‍ എഴുന്നള്ളിച്ച് വയ്ക്കല്‍, ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, കാഴ്ച സമര്‍പ്പണം. ഫാ.ജെയ്സന് കള്ളിയാട്ട് (പ്രിന്‍സിപ്പല്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കയ്യൂന്നി) കാര്‍മികത്വം വഹിക്കും. 6.45 ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വാഹന വെഞ്ചിരിപ്പ്.
17 ന് വൈകുന്നേരം 4.30 ന് ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, കാഴ്ച സമര്‍പ്പണം, ഫാ.ഷിജു ഐക്കരക്കാനായില്‍ (മിഷന് ലീഗ് സംസ്ഥാന ഡയറക്ടര്‍, വികാരി സെന്റ് മേരീസ് പള്ളി തേള്‍പാറ ) കാര്‍മികത്വം വഹിക്കും. 6.45 ന് കലാസന്ധ്യ (സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും കലാപരിപാടികള്‍).
18ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് അമ്പ് എഴുന്നള്ളിക്കല്‍ (യൂണിറ്റ് അടിസ്ഥാനത്തില്‍ എല്ലാ ഭവനങ്ങളിലേക്കും) വൈകുന്നേരം നാലിന് ജപമാല. 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം, നൊവേന, ഫാ. സുനില്‍ വട്ടുകുന്നേല്‍ (വികാരി സെന്റ് തോമസ് പള്ളി പാലേമാട്) കാര്‍മികത്വം വഹിക്കും. 6.30ന് സ്നേഹവിരുന്ന്, ഏഴിന് ലദീഞ്ഞ്, 7.15 ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണം (മാമാങ്കര സെന്റ് മേരീസ് കപ്പേളയിലേക്ക് ).
8.45 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ദേവാലയത്തില്‍. തുടര്‍ന്ന് വാദ്യമേള താളലയപ്പാട്ട്. 19ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ഒമ്പതിന് നേര്‍ച്ച കാഴ്ച സമര്‍പ്പണം. 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം, ഫാ.ബിജു ഉറുമ്പില്‍ (വികാരി, സെന്റ് ജൂഡ് പള്ളി, അമരക്കുനി ) കാര്‍മികത്വം വഹിക്കും.
12 മണിക്ക് ലദീഞ്ഞ്, പ്രദക്ഷിണം (സെന്റ് ജോസഫ് കപ്പേളയിലേക്ക്). തുടര്‍ന്ന് സമാപനാശീര്‍വാദം. 12.45 ന് ഊട്ടുനേര്‍ച്ച, 2.30 ന് കൊടിയിറക്ക്. വൈകുന്നേരം ഏഴിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ സാമൂഹ്യ സംഗീത നാടകം "വെളിച്ചം’ അരങ്ങേറും.