പെരിന്തല്‍മണ്ണയില്‍ ക്ഷയരോഗ ബോധവത്കരണം
1493820
Thursday, January 9, 2025 5:17 AM IST
പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാരിന്റെ "ക്ഷയരോഗമുക്ത കേരളത്തിനായി ജനകീയ മുന്നേറ്റം’ 100 ദിന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രതല ബോധവത്കരണം പെരിന്തല്‍മണ്ണയില്‍ നഗരസഭാ ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു. എരവിമംഗലം ഹെല്‍ത്ത് സെന്ററില്‍ നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ സി.പി. ഷെര്‍ലിജ അധ്യക്ഷയായിരുന്നു.
മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഷിറിന്, ഡെന്റല്‍ സര്ജന് ഡോ.ആയിഷ, ടിബിഎച്ച്വി മുഹ്സിന് എന്നിവര്‍ ക്ഷയരോഗം, പരിശോധന, ചികിത്സ തുടങ്ങിയവയെക്കുറിച്ച് ക്ലാസെടുത്തു. അല്‍ശിഫ നഴ്സിംഗ് കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ക്ഷയരോഗ ബോധവത്കരണ നാടകം അവതരിപ്പിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അര്‍ച്ചന നന്ദി പറഞ്ഞു.