കരുവാരകുണ്ട് ഫെസ്റ്റിന് ഒരുക്കങ്ങളായി
1493824
Thursday, January 9, 2025 5:22 AM IST
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തുന്ന കരുവാരക്കുണ്ട് ഫെസ്റ്റിനുള്ള കാല്‍നാട്ടല്‍ ചടങ്ങ് പ്രസിഡന്റ് വി.എസ്.പൊന്നമ്മ ഉദ്ഘാടനം ചെയ്തു. 24 മുതല്‍ ഫെബ്രുവരി 16 വരെ ചീനിപ്പാടത്താണ് ഫെസ്റ്റ് സീസണ് ടു നടക്കുക.
ഭിന്നശേഷി കുട്ടികള്‍ക്കായി ബഡ്സ് സ്കൂള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ സീസണ് ഒന്നിലൂടെ ഭൂമി വാങ്ങാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ വന്ന ബാധ്യത തീര്‍ക്കുന്നതിനും ബഡ്സ് സ്കൂള്‍ കെട്ടിടം നിര്‍മിക്കല്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുക സമാഹരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സീസണ് രണ്ട് നടത്തുന്നത്.
ഫെസ്റ്റില്‍ വിവിധ റൈഡുകള്‍, അഡൈ്വഞ്ചര്‍ പാര്‍ക്കുകള്‍, പെറ്റ്ഷോ, ഫുഡ് കോര്‍ട്ട്, മരണക്കിണര്‍, സ്റ്റേജ് ഷോ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഉണ്ടാകും. ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.ഉമ്മര്‍ അധ്യക്ഷനായിരുന്നു.