സാംസ്കാരിക സമ്മേളനവും ആദരിക്കലും സംഘടിപ്പിച്ചു
1494102
Friday, January 10, 2025 5:31 AM IST
മേലാറ്റൂർ: കീഴാറ്റൂർ മുതുകുർശിക്കാവ് താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, ആദ്യകാല കമ്മിറ്റി ഭാരവാഹികളെ ആദരിക്കൽ എന്നിവ നടന്നു. പി. അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി അധ്യക്ഷത വഹിച്ചു.
പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ബിജെപി സംസ്ഥാന സമിതി അംഗം ശങ്കു ടി. ദാസ്, കെ.എം. വിജയകുമാർ, പി. അപ്പു, വി.എം. ദാമോദരൻ നമ്പൂതിരി, ടി.പി. ഗോപി, കെ. ബാലസുബ്രഹ്മണ്യൻ, പി. രാധാകൃഷ്ണൻ, മേലാറ്റൂർ പത്മനാഭൻ എന്നിവർ സംസാരിച്ചു.
താലപ്പൊലി ജനകീയ കമ്മിറ്റിയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പ്രഥമ പ്രസിഡന്റ് കെ.എം. സുന്ദരപ്പണിക്കർ, സെക്രട്ടറി മാങ്ങോട്ടിൽ ബാലകൃഷ്ണൻ എന്നിവരെ ക്ഷേത്രം ട്രസ്റ്റി കീഴാറ്റൂർ അനിയൻ, കാര്യദർശി കെ.എം. സേതുമാധവൻ എന്നിവർ ആദരിച്ചു. ക്ഷേത്ര നിർമാണ ശില്പികൾക്കുള്ള ആദരവും നടന്നു. തുടർന്ന് തിരുവാതിരക്കളി, സീതായനം മോഹിനിയാട്ടം, ഭക്തിഗാനമേള എന്നിവ അരങ്ങേറി.