സാംസ്കാരിക കൂട്ടായ്മകള്‍ നിലനില്‍ക്കണം: നിലമ്പൂര്‍ ആയിഷ
1494095
Friday, January 10, 2025 5:26 AM IST
നിലമ്പൂര്‍: സാംസ്കാരിക കൂട്ടായ്മകള്‍ ഇല്ലാതാകുന്നതാണ് ജനങ്ങളില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് നടി നിലമ്പൂര്‍ ആയിഷ. എണ്‍പത് വര്‍ഷം മുമ്പ് "ജ്ജ് ഒരു നല്ല മന്സനാകാന് നോക്ക്' എന്ന നാടകത്തിലൂടെ നിലമ്പൂര്‍ നാടക പ്രസ്ഥാനത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്.
ആ നാടകത്തില്‍ അഭിനയിച്ച എന്നോട് ഇനി എന്നാണ് അഭിനയിക്കുന്നതെന്നാണ് എല്ലാവരും ഇപ്പോഴും സ്നേഹത്തോടെ ചോദിക്കുന്നതെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. നിലമ്പൂര്‍ ബാലന് നാടകോത്സവത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എല്ലാവരെയും ഒരുമിച്ചിരുത്തി നാടകവും കലാവിരുന്നും ഒരുക്കുന്ന നിലമ്പൂര്‍ പാട്ടുത്സവം പോലെയുള്ള സാംസ്കാരിക കൂട്ടായ്മകള്‍ എല്ലായിടത്തും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. പാട്ടുത്സവ് ജനറല്‍ കണ്‍വീനര്‍ യു. നരേന്ദ്രന് ആധ്യക്ഷത വഹിച്ചു.
എ. ഗോപിനാഥ്, നാണിക്കുട്ടി കൂമഞ്ചേരി, പി.വി. സനില്‍ കുമാര്‍, ഷബീറലി മുക്കട്ട, വിന്‍സെന്റ് എ. ഗോണ്‍സാഗ, ഷാജി കെ. തോമസ്, സി.കെ. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. നാടകോത്സവത്തില്‍ കെപിഎസിയുടെ "ഉമ്മാച്ചു' അരങ്ങേറി. ഇന്ന് വൈകുന്നേരം ഏഴിന് കാളിദാസ കലാകേന്ദ്രത്തിന്റെ "അച്ഛന്' എന്ന നാടകം അവതരിപ്പിക്കും