മലപ്പുറം സെന്റ്ജോസഫ് പള്ളി തിരുനാൾ ഇന്ന് മുതൽ
1494098
Friday, January 10, 2025 5:31 AM IST
മലപ്പുറം: മലപ്പുറം സെന്റ്ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് മുതൽ 20 വരെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വികാരി മോൺ.വിൻസെന്റ് അറയ്ക്കൽ കൊടിയേറ്റും.
കുർബാനയ്ക്ക് ഫാ. കെൽവിൻ പാദുവ കാർമികത്വം വഹിക്കും.തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 17ന് കുർബാനയ്ക്ക് ശേഷം മതബോധന വാർഷികം. 18ന് കുർബാനയ്ക്ക് കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ.ജെൻസൺ പുത്തൻവീട്ടിൽ കാർമികത്വം വഹിക്കും.
തുടർന്ന് വാദ്യമേളങ്ങളോടെ നഗരപ്രദക്ഷിണം. 19ന് രാവിലെ 10ന് മംഗലാപുരം സെന്റ് ജോസഫ്സ് ഇന്റർ ഡയസീസൻ സെമിനാരിയിലെ ഫാക്കൽറ്റി ഫാ.ഡോ.അലക്സ് കളരിക്കൽ കാർമികത്വം വഹിക്കും. സ്നേഹവിരുന്നോടെ സമാപിക്കും.