ഹയർ സെക്കൻഡറി മേഖലയെ ശക്തിപ്പെടുത്തണം: കെഎഎച്ച്എസ്ടിഎ
1494089
Friday, January 10, 2025 5:26 AM IST
അങ്ങാടിപ്പുറം: പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഹയർ സെക്കൻഡറി വിഭാഗത്തോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഓൺലൈൻ ക്ലാസിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശക്തമായ ഇടപെടൽ വേണമെന്നും കെഎഎച്ച്എസ്ടിഎ മലപ്പുറം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
പരീക്ഷാ മൂല്യനിർണയ ജോലികളിലെ വേതനം കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കുക, മുൻവർഷങ്ങളിലെ പരീക്ഷാ മൂല്യനിർണയ വേതന കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങളും അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ശ്രീജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ്, ജില്ലാ സെക്രട്ടറി പി.അജോഷ് കുമാർ, സംസ്ഥാന പ്രസിഡന്റ് കെ.സിജു, ഭാരവാഹികളായ ലിറ്റി ഡൊമിനിക്, സീമ ഷാലറ്റ് ജോർജ്, അമീൻ, ഷാജി, അക്കാദമിക് കൗൺസിൽ കൺവീനർ ബി.ശ്രീഹരി എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി എൻ.സന്തോഷ് (പ്രസിഡന്റ്), ലിറ്റി ഡൊമിനിക്, സുനീഷ്, ഹുമയൂൺ കബീർ (വൈസ് പ്രസിഡന്റുമാർ), സീമ ഷാലറ്റ് ജോർജ് (സെക്രട്ടറി), ജിജീഷ്, എം.സലീം, സുനിൽ ബാബു (ജോ.സെക്രട്ടറിമാർ), സുഷ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.