വനം ഡിവിഷന് ഓഫീസ് ആക്രമണം: അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചു
1494097
Friday, January 10, 2025 5:31 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ വനംവകുപ്പിന്റെ നോര്‍ത്ത് ഡിവിഷന് ഓഫീസ് അക്രമണ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളില്‍ അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത്.
പി.വി. അന്‍വര്‍ നേതൃത്വം നല്കുന്ന ഡിഎംകെയുടെ നേതാവ് ഇ.എ. സുകു, പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, കുഞ്ഞിമുഹമ്മദ്, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്. കേസില്‍ ഹഫ്സല്‍ എന്ന പ്രതിയെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തിരുന്നത്.
കേസില്‍ ഒന്നാം പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത പി.വി. അന്‍വര്‍ എംഎല്‍എക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.എ. സുകുവിനെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് നാലു പേരെ ഞായറാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കരുളായി വനത്തിലെ ആദിവാസി യുവാവ് പൂച്ചപ്പാറ മണി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ വനം വകുപ്പ് ഓഫീസ് (നോര്‍ത്ത്) ആക്രമിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായിരുന്നത്.