വഴിയോര വിശ്രമകേന്ദ്രം ഇന്ന് നാടിന് സമര്‍പ്പിക്കും
1494093
Friday, January 10, 2025 5:26 AM IST
മഞ്ചേരി: നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രം ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് ചെയര്പേഴ്സന് വി.എം. സുബൈദ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്മാന് വി.പി. ഫിറോസ് അധ്യക്ഷത വഹിക്കും.
ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് വിശ്രമിക്കാനും ശൗചാലയങ്ങള്‍ ഉപയോഗിക്കാനും ഉദ്ദേശിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിര്‍മിച്ചത്.
മഞ്ചേരി - കോഴിക്കോട് റോഡില്‍ പഴയ നഗരസഭക്ക് സമീപമാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും നടക്കും. സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും.