എ​ട​പ്പാ​ള്‍: വ​ട്ടം​കു​ള​ത്ത് കാ​ന്ത​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍.​ഗു​രു​വാ​യൂ​ര്‍ ക​ണ്ടാ​ണ​ശേ​രി സ്വ​ദേ​ശി​പൂ​ത്ത​റ അ​രു​ണ്‍(22) ആ​ണ് പി​ടി​യി​ലാ​യ​ത്. ഈ​മാ​സം അ​ഞ്ചി​ന് രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക്ഷേ​ത്ര​ത്തി​ന്‍റെ ഓ​ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച 8000 രൂ​പ​യാ​ണ് ക​വ​ര്‍​ച്ച ചെ​യ്ത​ത്.

സ്വ​ന്തം പേ​രി​ലു​ള്ള ബൈ​ക്കു​മാ​യാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് എ​ത്തി​യ​ത്. സം​ഭ​വ ദി​വ​സം പ്ര​ദേ​ശ​ത്ത് അ​സ്വാ​ഭാ​വി​ക​മാ​യി ക​ണ്ട ബൈ​ക്ക് നാ​ട്ടു​കാ​ര്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ന്‍റെ ബൈ​ക്ക് ക​ട​വ​ല്ലൂ​രി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യെ​ന്ന് കാ​ണി​ച്ച് ഇ​യാ​ള്‍ കു​ന്നം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പോ​ലീ​സി​നെ തെ​റ്റി​ധ​രി​പ്പി​ക്കാ​ന്‍ പ്ര​തി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സ് പൊ​ളി​ച്ച​ട​ക്കി​യ​തോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ല്‍ ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.​സ​മാ​ന​മാ​യ മ​റ്റു കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ച​ങ്ങ​രം​കു​ളം സി​ഐ ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ സു​രേ​ഷ്, എ​സ്‌​സി​പി​ഒ മാ​രാ​യ, സു​ധീ​ഷ്, മ​നോ​ജ്, ക​ബി​ല്‍​ദേ​വ്, സ​ബീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.