സമ്പൂര്‍ണ ക്ഷയരോഗ മുക്തിക്കായ് പുൽപ്പറ്റ പഞ്ചായത്ത്
1494100
Friday, January 10, 2025 5:31 AM IST
മഞ്ചേരി: സംസ്ഥാന ക്ഷയരോഗ മുക്ത കാമ്പയിനിന്റെ ഭാഗമായി പുൽപ്പറ്റ പഞ്ചായത്തില്‍ നൂറുദിന പരിപാടികള്‍ ഊര്‍ജിതമാക്കി. പൂക്കൊളത്തൂര്‍ സിഎച്ച്എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നുസ്റീന മോള് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ഷൗക്കത്തലി വളചെട്ടിയില്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ. നാസര്‍ അഹമ്മദ്, പ്രധാന അധ്യാപകന് കെ. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ക്ക് പ്രത്യേകം പരിശീലനം നല്കി. അധ്യാപകരും വിദ്യാര്‍ഥികളും ക്ഷയരോഗ പ്രതിരോധ പ്രതിജ്ഞയെടുത്തു.
സ്കൂളുകള്‍ക്ക് പുറമെ ജനകീയാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചും വീട്ടുമുറ്റ ആരോഗ്യ സദസുകള്‍ സംഘടിപ്പിച്ചു വരുന്നുവെന്നും ക്ഷയരോഗ ചികിത്സയിലൂടെ ഭേദമായവരുടെ കുടുംബ സംഗമവും സ്ക്രീനിംഗും സംഘടിപ്പിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. റഷീന പറഞ്ഞു.