നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് അടിപ്പാത മേയ് ആദ്യത്തോടെ തുറന്നേക്കും
1494092
Friday, January 10, 2025 5:26 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം നിലമ്പൂര്‍-പെരുമ്പിലാവ് പാതയില്‍ നിര്‍മിക്കുന്ന റെയില്‍ അടിപ്പാത മേയ് ആദ്യത്തോടെ തുറന്നേക്കുമെന്ന് സൂചന. റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഇക്കാര്യം വ്യക്തമാക്കിയതായി പി.വി. അബ്ദുൾ വഹാബ് എംപി പറഞ്ഞു.
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ അമൃത് സ്റ്റേഷന് പ്രവൃത്തികള്‍ വിലയിരുത്താനാണ് റെയില്‍വേ ഡിവിഷന് മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി നിലമ്പൂരിലെത്തിയത്. എഡിആര്‍എം എസ്. ജയകൃഷ്ണനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അമൃത് സ്റ്റേഷന് പ്രവൃത്തികളും നിലമ്പൂര്‍ റെയില്‍വേ അടിപ്പാതയുടെ പ്രവൃത്തിയും സംഘം വിലയിരുത്തി.
തുടര്‍ന്ന് പി.വി. അബ്ദുല്‍ വഹാബ് എംപി, നിലമ്പൂര്‍-മൈസൂര്‍ റെയില്‍വേ കര്‍മസമിതി ഭാരവാഹികള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ മറ്റു സ്റ്റേഷനുകളിലെ പ്രവൃത്തിയും സംഘം വിലയിരുത്തി.