പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​ന്‍ മ​സ്റ്റ​റിം​ഗ്; ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ
Friday, July 5, 2024 1:28 AM IST
പെ​രു​മ്പ​ട​വ്:​ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ യ​ഥാ​ര്‍​ഥ ഉ​പ​ഭോ​ക്താ​വി​ന്‍റെ കൈ​വ​ശ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ക​ണ​ക്ഷ​ന്‍ മ​സ്റ്റ​റിം​ഗ് (ഇ-​കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍) ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ദു​രി​ത​മാ​യി. ക​ണ​ക്ഷ​ന്‍ എ​ടു​ത്ത​വ​ര്‍ നേ​രി​ട്ട് ഏ​ജ​ന്‍​സി​യി​ലെ​ത്തി അ​ടി​യ​ന്ത​ര​മാ​യി മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ ജ​നം നേ​ട്ടോ​ട്ട​ത്തി​ലാ​ണ്.

ഏ​ജ​ന്‍​സി​ക​ള്‍​ക്ക് മു​ന്നി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ തി​ര​ക്കും. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പേ​രി​ലാ​ണ് ക​ണ​ക്ഷ​നെ​ങ്കി​ല്‍ അ​വ​കാ​ശി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി മ​സ്റ്റ​റിം​ഗ് ന​ട​ത്താം.

ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത്. അ​പ്‌​ഡേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ക​ണ​ക്ഷ​ന്‍ എ​ടു​ത്ത വേ​ള​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് ഇ-​കെ​വൈ​സി അ​പ്‌​ഡേ​റ്റ​ഡ് സ​ന്ദേ​ശം ല​ഭി​ക്കും. ക​ണ​ക്ഷ​ന്‍ എ​ടു​ത്ത​വ​ര്‍ വി​ദേ​ശ​ത്തോ, കി​ട​പ്പു​രോ​ഗി​യോ ആ​ണെ​ങ്കി​ല്‍ മ​റ്റൊ​രാ​ളു​ടെ പേ​രി​ല്‍ ക​ണ​ക്ഷ​ന്‍ മാ​റ്റി വേ​ണം മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ന്‍.

ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രു​ള്ള മ​റ്റൊ​രാ​ള്‍​ക്കും മ​സ്റ്റ​റിം​ഗ് ചെ​യ്യാം. ഇ​തി​നാ​യി അ​യാ​ളു​ടെ പേ​രി​ലേ​ക്കു ക​ണ​ക്ഷ​ന്‍ മാ​റ്റ​ണം. ഇ​വ​ര്‍ ഗ്യാ​സ് ക​ണ​ക്ഷ​ന്‍ ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റു​ള്ള ഫോ​ണ്‍ എ​ന്നി​വ​കൂ​ടി കൈ​വ​ശം ക​രു​തി​യെ​ങ്കി​ലെ ന​ട​പ​ടി പൂ​ര്‍​ത്തി​ക​രി​ക്കാ​നാ​കൂ.