അ​ങ്ക​ണ​വാ​ടി റാ​ങ്ക്‌ലി​സ്റ്റ് വിവാദത്തിൽ പ്രതിഷേധം
Saturday, July 6, 2024 12:56 AM IST
ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ലെ റാ​ങ്ക് ലി​സ്റ്റ് അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് യുഡിഎ​ഫ് മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മു​സ്‌​ലീം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം മു​ണ്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​കെ. മു​ഹ​മ്മ​ദ്, ഒ.​ഹം​സ, ബി. ​രാ​ജു, വി. ​പ്ര​കാ​ശ​ൻ, പി.​പി. മു​സ്ത​ഫ, കെ.​പി. ന​മേ​ഷ് കു​മാ​ർ, കെ.​എം. ഗി​രീ​ഷ്, ടി.​കെ. മാ​ഹി​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. റ​ഷീ​ദ്, ബി. ​മി​നി, സി​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള​ള അ​ങ്ക​ണവാ​ടി​ വ​ർ​ക്ക​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് എ​ട​ക്കാ​നം ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. കോ​ൺ​ഗ്ര​സ് ഇ​രി​ട്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് ന​ടു​വ​നാ​ട്, സി.​കെ. ശ​ശി​ധ​ര​ൻ, എം. ​ശ്രീ​നി​വാ​സ​ന്‍, നി​ധി​ന്‍ ന​ടു​വ​നാ​ട്, പി.​എ​സ്.​ സു​രേ​ഷ് കു​മാ​ര്‍, ഷാ​നി​ദ് പു​ന്നാ​ട്, സി.​കെ. അ​ര്‍​ജു​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.