മാ​ലി​ന്യ​ങ്ങ​ളി​ൽനി​ന്ന് ജൈ​വ​ വ​ളം പ​ദ്ധ​തി​യു​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ
Saturday, October 5, 2024 7:14 AM IST
ഇ​രി​ട്ടി: ന​ഗ​ര​ത്തി​ൽ നി​ന്ന് പു​റ​ന്ത​ള്ളു​ന്ന ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഗു​ണ​മേ​ന്മ​യു​ള്ള ജൈ​വ വ​ളം ഉ​ത്പാ​ദി​പ്പി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ഇ​രി​ട്ടി ടൗ​ണി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന 1.5 ട​ൺ ജൈ​വ മാ​ലി​ന്യം അ​ത്തി​ത്ത​ട്ടി​ലെ ജൈ​വ​മാ​ലി​ന്യ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് വി​ൻ​ട്രോ ക​മ്പോ​സ്റ്റ്, തു​മ്പൂ​ർ​മു​ഴി തു​ട​ങ്ങി​യ​വ​യി​ലൂ​ടെ സം​സ്ക​രി​ച്ച് ഉ​ണ​ക്കി പൊ​ടി രൂ​പ​ത്തി​ലാ​ക്കി​യാ​ണ് ജൈ​വ​വ​ളം ത​യാ​റാ​ക്കി വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

എ​ല്ലാ കൃ​ഷി​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് വ​ളം നി​ർ​മാ​ണം. ജൈ​വാ​മൃ​തം എ​ന്ന പേ​രി​ലാ​ണ് ജൈ​വ​വ​ളം വി​ല്പ​ന. 25 കി​ലോ വ​രു​ന്ന ചാ​ക്കി​ന് 100 രൂ​പ ഈ​ടാ​ക്കി ന​ഗ​ര​സ​ഭ നേ​രി​ട്ട് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ്. ജൈ​വം വ​ള വി​ല്പ​ന​യു​ടെ​യും ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ലെ എം​സി​എ​ഫി​ൽ അ​ഗ്നി സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു.


വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​കെ. ര​വി​ന്ദ്ര​ൻ, കെ. ​സു​രേ​ഷ്, കൗ​ൺ​സി​ല​ർ എ​ൻ.​കെ. ഇ​ന്ദു​മ​തി, പി. ​ര​ഘു, ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജി​വ​ൻ,ഹ​രി​ത കേ​ര​ള മി​ഷ​ൻ റി​സോ​സ്പേ​ഴ്സ​ൺ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക, കെ.​ആ​ർ. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.