പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള ചെ​റു​പു​ഴ​യി​ൽ ന​ട​ന്നു
Saturday, October 5, 2024 7:22 AM IST
ചെ​റു​പു​ഴ: പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള ചെ​റു​പു​ഴ​യി​ൽ ന​ട​ന്നു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, ജെ​എം യു​പി സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ശാ​സ്ത്ര​മേ​ള ന​ട​ന്ന​ത്. പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ 99 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 3100 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.

ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യും ജെ​എം യു​പി സ്കൂ​ളി​ൽ ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യും സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്കൂ​ളി​ൽ ശാ​സ്ത്ര-​സാ​മൂ​ഹി​ക ശാ​സ്ത്ര മേ​ള​യു​മാ​ണ് ന​ട​ന്ന​ത്. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ശാ​സ്ത്ര​മേ​ള ചെ​റു​പു​ഴ​യി​ലെ മൂ​ന്നു സ്കൂ​ളു​ക​ളി​ലാ​യി ഒ​റ്റദി​വ​സം ന​ട​ത്തു​ക​യാ​യി​രു​ന്നു.


പ​യ്യ​ന്നൂ​ർ എ​ഇ​ഒ ജ്യോ​തി​ബ​സു, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ എം. ​പ്ര​ദീ​പ്, സ​ബ് ജി​ല്ലാ മാ​ത്‌​സ് ക​ൺ​വീ​ന​ർ കെ.​വി. പ്ര​കാ​ശ​ൻ,

ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജെ​സ്റ്റി​ൻ മാ​ത്യു, ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ, എ​ൻ​സി​സി, എ​സ്‌​പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​സ്‌സ്, എ​ൻ​എ​സ്എ​സ്, ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ളും മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.