അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​നി​ക്ക് 1.25 കോ​ടി​യു​ടെ യു​എ​സ് സ്കോ​ള​ർ​ഷി​പ്പ്
Saturday, July 6, 2024 12:56 AM IST
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് വാ​യി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​ക്ക് ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ന് അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ര​സ​ത​ന്ത്ര ഗ​വേ​ഷ​ണ​ത്തി​നു​ള്ള ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്കോ​ള​ർ​ഷി​പ്പ്.

അ​ഴീ​ക്കോ​ട് വാ​യി​പ്പ​റ​മ്പ് ശി​ശി​ര​ത്തി​ലെ ചോ​റോ​ൻ ബാ​ബു- കൊ​യി​ലി പ്ര​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ശി​ശി​ര ബാ​ബു​വി​നാ​ണ് അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യാ​ന യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​മാ​ണ് ഗ​വേ​ഷ​ണ കാ​ലാ​വ​ധി.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ൻ​സ്പ​യ​ർ സ്കോ​ള​ർ​ഷി​പ്പും ല​ഭി​ച്ചി​രു​ന്നു. കോ​ൽ​ക്ക​ത്ത​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​നി​ൽ നി​ന്നും ബി​സി​എം​എ​സ് കോ​ഴ്സി​ലെ ഉ​ന്ന​ത വി​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.