മ​ല​യോ​ര ഹൈ​വേ​യി​ലും മ​ഞ്ഞ​ക്കാ​ട് തി​രു​മേ​നി റോ​ഡി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ
Saturday, July 6, 2024 1:12 AM IST
ചെ​റു​പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ലും ഹൈ​വേ​യു​ടെ തു​ട​ർ​ച്ച​യാ​യ മ​ഞ്ഞ​ക്കാ​ട്-തി​രു​മേ​നി റോ​ഡി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ. മ​ല​യോ​ര ഹൈ​വേ​യി​ലെ പാ​ക്ക​ഞ്ഞി​ക്കാ​ട്ട് അ​പ​ക​ട​വ​ള​വി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ഞ്ഞ​ക്കാ​ട്ടെ ക​രു​വാ​ട്ട് അ​നീ​ഷിനാ​ണ് (28) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ചെ​റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും ചെ​റു​പു​ഴ​യി​ല്‍ നി​ന്നു മ​ഞ്ഞ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പ്രാ​പ്പൊ​യി​ൽ ടൗ​ണി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കാ​റും ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​മേ​നി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ നെ​ടും​തൊ​ട്ടി​യി​ൽ മാ​ത്യുവി​നാ​ണ് (60) പ​രി​ക്കേ​റ്റ​ത്.


മാ​ത്യു ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ചെ​റു​പു​ഴ ഭാ​ഗ​ത്ത് നി​ന്ന് തി​രു​മേ​നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും തി​രു​മേ​നി​യി​ൽ നി​ന്നു ചെ​റു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.