ഒ​രു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ​ക്ക് ഹൃ​ദ​യാ​രാം ഹൃ​ദ​യ​ഹാ​രി​യാ​യി
Friday, July 5, 2024 1:28 AM IST
ആ​ത്മ​വി​ശ്വാ​സ​വും അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​വേ​ശ​വും നി​റ​ഞ്ഞ മ​ന​സാ​ണ് ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ. സ​ന്തോ​ഷ​മു​ള്ള സ​മൂ​ഹ​ത്തെ സൃ​ഷ്‌​ടി​ക്കാ​ൻ, സം​തൃ​പ്തി​യോ​ടെ ജീ​വി​ത​വ​ഴി​ക​ളി​ൽ വ്യാ​പ​രി​ക്കാ​ൻ, പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ത​റാ​തെ മു​ന്നോ​ട്ടു​നീ​ങ്ങാ​ൻ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം ആ​രം​ഭി​ച്ച ഹൃ​ദ​യാ​രാം സൈ​ക്കോ സെ​ന്‍റ​ർ അ​ഭി​മാ​ന​ക​ര​മാ​യ 25 വ​ർ​ഷം പി​ന്നി​ടു​ന്ന​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ട്.

ഈ​ശോ​യു​ടെ ക​രു​ണാ​ർ​ദ്ര സ്നേ​ഹ​ത്തി​ന് സ്വ​ന്തം ജീ​വി​തം കൊ​ണ്ട് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി​മാ​ർ തെ​ളി​യി​ച്ചു. 25 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഹൃ​ദ​യം​തൊ​ട്ട ഒ​ട്ട​ന​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് ഹൃ​ദ​യാ​രാം സാ​ക്ഷി​യാ​യി.

ഒ​രു​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ​ക്ക് ഈ ​നാ​ളു​ക​ളി​ൽ ഹൃ​ദ​യാ​രാം ഹൃ​ദ​യ​ഹാ​രി​യാ​യി. ആ​രെ​ങ്കി​ലും എ​ന്നെ സ്നേ​ഹി​ച്ചി​രു​ന്നെ​ങ്കി​ൽ, ആ​ശ്വ​സി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ, തി​രു​ത്ത​ൽ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ എ​ന്നെ​ല്ലാം വി​ല​പി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഹൃ​ദ​യാ​രാം ത​ണ​ൽ വി​രി​ക്കു​ന്നു. പൂ​വ് വി​രി​യു​ന്പോ​ൾ അ​തി​ലെ തേ​ൻ​നു​ക​രാ​ൻ പൂ​ന്പാ​റ്റ​ക​ൾ വ​രും​പോ​ലെ ഹൃ​ദ​യാ​രാം പ്ര​ദാ​നം ചെ​യ്യു​ന്ന ന​ന്മ നു​ക​രാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തു​ന്നു.