പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Saturday, July 6, 2024 1:12 AM IST
ചെ​മ്പേ​രി:​ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത്, ചെ​മ്പേ​രി വൈ​എം​സി​എ, ടി​എ​സ്എ​സ്എ​സ് ചെ​മ്പേ​രി ട്ര​സ്റ്റ്, എം​എ​സ്എ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ചെ​മ്പേ​രി ദേ​ശീ​യ​വാ​യ​ന​ശാ​ലാ ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പൗ​ളി​ൻ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി​എ​സ്എ​സ്എ​സ് ചെ​മ്പേ​രി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി​ പാ​റ​ത്താ​ന​ത്ത്, ചെ​മ്പേ​രി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​മി ചാ​ലി​ൽ, വൈ​എം​സി​എ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റും ചെ​മ്പേ​രി ദേ​ശീ​യ വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ഷി കു​ന്ന​ത്ത്, സി​ബി പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് എ​രു​വേ​ശി ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്രീ​ല​ക്ഷ്മി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെടുത്തു. ഡോ. ​ശ്രീ​ല​ക്ഷ്മി, ഡോ. ​അ​നൂ​പ് എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്യ മ​രു​ന്നു​ക​ൾ ന​ൽ​കി.