വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അനുസ്മരണം
Saturday, July 6, 2024 12:56 AM IST
ക​ണ്ണൂ​ർ: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മു​പ്പ​താം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ക​ള​ക്ട​റു​മാ​യി സം​വ​ദി​ച്ച് താ​വ​ക്ക​ര ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ക​ള​ക്ട​റേ​റ്റി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ വി​ദ്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ക​ള​ക്ട​റെ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ: സെ​ന്‍റ് മൈ​ക്കി​ൾ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും മ​ല​യാ​ളം അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യും ന​ട​ത്തി. ന​ട​ൻ കു​ഞ്ഞി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​രാ​ജു അ​ഗ​സ്റ്റി​ൻ, പ്രി​ൻ​സി​പ്പ​ൽ സി.​കെ. മ​നോ​ജ് കു​മാ​ർ, കെ.​കെ. ജി​ജേ​ഷ്, വീ​ണ വി.​ന​മ്പ്യാ​ർ, വി.​വൈ​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മ​ട്ട​ന്നൂ​ർ: പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വ​കു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്റ്റേ​ജി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പി​ക ജ​സി​ക സു​ധീ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ട്ട​ന്നൂ​ർ: കാ​നാ​ട് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഓ​ർ​മ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ബ​ഷീ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട മാ​ങ്കോ​സ്റ്റി​ൻ മ​രം വി​ദ്യാ​ല​യ​ത്തി​ൽ ന​ട്ട് മു​ഖ്യാ​ധ്യാ​പി​ക പി.​എം. ശ്രീ​ലീ​ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.