ഫാ. ​സ്റ്റാ​ൻ സ്വാ​മി അ​ധഃ​സ്ഥി​ത​രു​ടെ പ​ക്ഷം ചേ​ർ​ന്ന മ​നു​ഷ്യ​സ്നേ​ഹി: ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല
Saturday, July 6, 2024 12:56 AM IST
ക​ണ്ണൂ​ർ: നീ​തി​യു​ടെ പോ​രാ​ട്ട​ഭൂ​മി​യി​ലെ നി​ർ​ഭ​യ​നാ​യ പോ​രാ​ളി ഫാ. ​സ്റ്റാ​ൻ സ്വാ​മി അ​ധഃ​സ്ഥി​ത​രു​ടെ പ​ക്ഷം ചേ​ർ​ന്ന മ​നു​ഷ്യ​സ്നേ​ഹി​യാ​ണെ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല. ക​ണ്ണൂ​ർ രൂ​പ​ത കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) ക​ണ്ണൂ​ർ ബി​ഷ​പ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കു​മാ​യി എ​രി​ഞ്ഞ​സ്ത​മി​ച്ച ആ ​മ​ഹാ​ത്യാ​ഗി ന​ന്മ​നി​റ​ഞ്ഞ മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ എ​ന്നും നീ​തി സൂ​ര്യ​നാ​യി ജ്വ​ലി​ച്ചു നി​ൽ​ക്കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.


കെ​എ​ൽ​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, രൂ​പ​ത കെ​എ​ൽ​സി​എ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് പൈ​നാ​ട​ത്ത്, സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, കെ​എ​ൽ​സി​ഡ​ബ്ല്യു​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​ർ​ളി സ്റ്റാ​ൻ​ലി, ഫ്രാ​ൻ​സി​സ് അ​ല​ക്സ്‌, ജോ​യ്‌​സി മെ​നെ​സ​സ്, കെ.​എ​ച്ച്.​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.