ക​ര്‍​മ​ല​മാ​താ മ​ല തീ​ര്‍​ഥാ​ട​നം 16 മു​ത​ൽ
Sunday, July 7, 2024 6:41 AM IST
വെ​ള​ള​റ​ട :ഇ​ക്കോ ടൂ​റി​സം പി​ല്‍​ഗ്രിം കേ​ന്ദ്ര​മാ​യ കൂ​നി​ച്ചി​യി​ലെ ക​ര്‍​മ​ല​മാ​താ മ​ല ഏ​ഴാ​മ​ത് തീ​ര്‍​ഥാ​ട​നം 16 ന് ​ആ​രം​ഭി​ച്ച് 21 ന് ​സ​മാ​പി​ക്കും. പ​രി​ശു​ദ്ധ മ​റി​യം ജീ​വ​ന്‍റെ കൂ​ടാ​രം എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ തീ​ര്‍​ഥാ​ട​ന സ​ന്ദേ​ശം.

തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന പാ​ത​യി​ല്‍ മൂ​ന്നാ​മ​ത് കു​രി​ശി​ന്‍റെ​യി​ട​ത്തി​ല്‍ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പ്ര​കൃ​തി ര​മ​ണീ​യ​മാ​യ കൂ​നി​ച്ചി​യി​ലെ ക​ര്‍​മ​ല​മാ​താ​മ​ല സ്ഥി​തി ചെ​യ്യു​ന്ന​ത്. 16ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​രി​ശു​മ​ല നി​ത്യാ​രാ​ധ​നാ ചാ​പ്പ​ലി​ല്‍ നി​ന്നും ക​ര്‍​മ​ല​മാ​താ മ​ല​യി​ലേ​യ്ക്ക് തീ​ര്‍​ഥാ​ട​ന പ​താ​കാ പ്ര​യാ​ണം ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. വി​ന്‍​സ​ന്‍റ് കെ .​പീ​റ്റ​ര്‍ തീ​ര്‍​ഥാ​ട​ന പ​താ​ക ഉ​യ​ര്‍​ത്തും. 4.15 ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ പ്രാ​രം​ഭ ദി​വ്യ​ബ​ലി​യ്ക്ക് കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​വി​യോ ഫ്രാ​ന്‍​സീ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഹെ​ന്‍ സി​ലി​ന്‍ ഒ​സി​ഡി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.


കു​രി​ശു​മ​ല ഇ​ട​വ​ക ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും. തീ​ര്‍​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​തി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത്, ഫാ.​സു​രേ​ഷ് ബാ​ബു, ഫാ.​അ​ല​ക്‌​സ് സൈ​മ​ണ്‍, ഫാ. ​ടോ​ണി മാ​ത്യു, ഫാ.​റോ​ബി​ന്‍ സി .​പീ​റ്റ​ര്‍, ഫാ.​ഷാ​ജ്കു​മാ​ര്‍, ഫാ.​ജോ​സ​ഫ് അ​നി​ല്‍,

മോ​ണ്‍. വി​ന്‍​സ​ന്‍റ് കെ.​പീ​റ്റ​ര്‍, എ​ന്നി​വ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഹെ​ന്‍​സി​ലി​ന്‍ ഒ​സി​ഡി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

സെ​മി​നാ​റു​ക​ള്‍, സി​മ്പോ​സി​യം, ഡി​ബേ​റ്റ്, വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ള്‍, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, അ​ഖ​ണ്ഡ ജ​പ​മാ​ല, പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ എ​ന്നി​വ​യും ന​ട​ക്കും.

തീ​ര്‍​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ല്‍ സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. 21 ന് ​ആ​റി​ന് കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ ഏ​ഴാ​മ​ത് തീ​ര്‍​ഥാ​ട​നം സ​മാ​പി​ക്കും.