ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​ഘ​ര്‍​ഷം: പോ​ലീ​സ് ലാ​ത്തി​വീ​ശി
Sunday, July 7, 2024 8:13 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​ഘ​ര്‍​ഷം. എ​സ്എ​ഫ്ഐ യു​ഡി​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം സം​ഘ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ക​യും വോ​ട്ടെ​ടു​പ്പ് ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​ക​യും ചെ​യ​തു. വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക വ്യാ​ജ ഐ​ഡി കാ​ര്‍​ഡു​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു എ​സ്എ​ഫ്ഐ ആ​രോ​പ​ണം. ഇ​തേ​തു​ട​ര്‍​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ര്‍ വി​ദ്യാ​ര്‍​ഥി​യു​ടെ കോ​ള​ജി​ലും വീ​ട്ടി​ലും വി​ഡി​യോ കോ​ള്‍ ചെ​യ്ത് ഐ​ഡി കാ​ര്‍​ഡി​ലു​ള്ള വ്യ​ക്തി ത​ന്നെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​തെ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷ​മാ​ണ് വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം സം​ഘ​ര്‍​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​ര്‍ പി​ന്തി​രി​ഞ്ഞ​ത്. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സം​ഘ​ര്‍​ഷ​മു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സി​പി സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ പോ​ലീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. 12.30ന് ​അ​വ​സാ​നി​ക്കേ​ണ്ട വോ​ട്ടെ​ടു​പ്പ് സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് അ​വ​സാ​നി​ക്കാ​ന്‍ വൈ​കി.


മു​ഴു​വ​ൻ സീ​റ്റും എ​സ്എ​ഫ്ഐ​ക്ക്

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റി​ലും എ​സ്എ​ഫ്ഐ​യ്ക്ക് ജ​യം. മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ലെ കെ. ​ആ​ര്യ​യാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ൺ.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഉ​ദു​മ ഗ​വ. കോ​ള​ജി​ലെ പ്ര​വി​ഷ പ്ര​മോ​ദ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി, മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജി​ലെ കെ. ​ആ​തി​ര, ലേ​ഡി വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി പാ​ല​യാ​ട് കാ​ന്പ​സി​ലെ കെ.​സി.​സ്വാ​തി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ത​ല​ശേ​രി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സ്മാ​ര​ക ഗ​വ.​കോ​ള​ജി​ലെ കെ. ​വൈ​ഷ്ണ​വ്, എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ന​വ​ജ്യോ​തി കോ​ള​ജി​ലെ സി.​ജെ. ക്രി​സ്റ്റി, കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ലെ വി.​വി. ബ്രി​ജേ​ഷ്, പി.​കെ. കാ​ള​ന്‍ കോ​ള​ജി​ലെ അ​തു​ല്‍ കൃ​ഷ്ണ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.