പൂ​ള​വ​ള്ളി-​പൂ​ള​പ്പാ​റ റോ​ഡി​ൽ യാ​ത്ര ദു​ഷ്ക​രം
Sunday, July 7, 2024 5:10 AM IST
കോ​ട​ഞ്ചേ​രി: പൂ​ള​വ​ള്ളി-​പൂ​ള​പ്പാ​റ റോ​ഡി​ൽ യാ​ത്ര ദു​രി​ത​ത്തി​ല്‍. നാ​ല് സ്കൂ​ൾ ബ​സു​ക​ളും ഒ​രു സ്വ​കാ​ര്യ ബ​സും മ​റ്റു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന ഈ ​റോ​ഡ് ഇ​പ്പോ​ൾ ചെ​ളി​ക്കു​ള​മാ​ണ്.​

ക​ലു​ങ്കി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള റോ​ഡ് ടാ​ർ ചെ​യ്തു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ക​ലു​ങ്ക് ഉ​യ​ർ​ത്തി പു​തു​ക്കി പ​ണി​തി​ട്ട് ഒ​രു വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ക​ഴി​ഞ്ഞു.


അ​നു​ബ​ന്ധ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് ഏ​ഴു മാ​സ​ത്തോ​ള​മാ​യി. ക​ലു​ങ്ക് നി​ർ​മി​ച്ച ക​രാ​റു​കാ​ര​ൻ ക​ലു​ങ്കി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും സ്വ​ന്തം ചെ​ല​വി​ൽ അ​ന്ന് ക്വാ​റി​വേ​സ്റ്റ് നി​ര​ത്തി താ​ല്‍​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രു​ന്നു.