മട്ടന്നൂർ: ഉളിയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി ഒമ്പതോടെ ഉളിയിൽ ആയുർവേദ ഡിസ്പെൻസറിക്ക് സമീപത്തായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡരികിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.