ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Sunday, July 7, 2024 8:13 AM IST
ഇ​രി​ക്കൂ​ർ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്കി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള ച​ല​ന​പ​രി​മി​തി, ബു​ദ്ധി പ​രി​മി​തി, കേ​ൾ​വി പ​രി​മി​തി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ ശി​വ​ദാ​സ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി.​ഒ.​ സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രെ​യി​ന​ർ എം.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ കെ.​ജെ. ബെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി പി​എം​ആ​ർ വി​ഭാ​ഗ​ത്തി​ലെ ഡോ. ​കെ.​പി. മ​നോ​ജ് കു​മാ​ർ, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​പി.​കെ. വി​ക്രംരാ​ജ്, സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലെ ഡോ.​ എ​ൻ.​അ​രു​ൺ, സൈ​ക്കോ​ള​ജി​സ്റ്റ് എ​ൻ. സൗ​മ്യ, ഓ​ഡി​യോ​ള​ജി​സ്റ്റ് കെ.​എം.​സ​ജി​ത, തെ​റാ​പ്പി​സ്റ്റ് ലി​ജ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.