അ​നു​മോ​ദ​ന​വും ബോ​ധ​വ​ത്കര​ണ ക്ലാ​സും
Saturday, July 6, 2024 1:12 AM IST
ത​ടി​ക്ക​ട​വ്: ആ​ല​ക്കോ​ട് എ​ക്‌​സൈ​സ് റേ​ഞ്ചി​ന്‍റെ​യും കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സൈ​സ് സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ത​ടി​ക്ക​ട​വ് ഗ​വ. ഹൈ​സ്കൂ​ൾ ല​ഹ​രി വി​രു​ദ്ധ ക്ല​ബി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ രീ​തി​യി​ൽ പ്ര​സം​ഗം ന​ട​ത്തി​യ ത​ടി​ക്ക​ട​വ് ഗ​വ. ഹൈ​സ്കൂ​ളി​ലെ അ​ഞ്ചാംക്ലാസ് വി​ദ്യാ​ർ​ഥി​യാ​യ അ​ബ്നേ​ർ ജോ​ബി​നെ അ​നു​മോ​ദി​ച്ചു.

ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​കെ.​ തോ​മ​സ് അ​ബ്നേ​ർ ജോ​ബി​ന് ഉ​പ​ഹാ​രം ന​ൽ​കി. കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​യു. രാ​ജേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. പ്ര​നി​ൽ കു​മാ​ർ എ​ന്നി​വ​രും ഉ​പ​ഹാ​രം ന​ൽ​കി. ത​ടി​ക്ക​ട​വ് ഗ​വ.​ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​ദ​സി​ൽ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ആ​ൻ​സി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്കൂ​ൾ ല​ഹ​രി വി​രു​ദ്ധ ക്ല​ബ്‌ സെ​ക്ര​ട്ട​റി എ. ​ശ്രീ​ഹ​രി, സ്കൂ​ൾ മു​ഖ്യ അ​ധ്യാ​പി​ക ഇ​ൻ ചാ​ർ​ജ് മ​നീ​ഷ്, ബി​ന്ദു, അ​ബ്നേ​ർ ജോ​ബ്, പി​താ​വ് സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കെ​എ​സ്ഇ​എ​സ്എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​മാ​യ വി.​വി. ഷാ​ജി ബോ​ധ​വ​ത്കര​ണ ക്ലാ​സെടു​ത്തു.