ഡെ​ങ്കി​പ്പനി പ​ര​ത്തു​ന്ന കൊ​തു​ക് ലാ​ർ​വ​ക​ളെ ക​ണ്ടെ​ത്തി
Saturday, July 6, 2024 12:56 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കു​ക​ളു​ടെ ലാ​ർ​വ​ക​ളെ ക​ണ്ടെ​ത്തി. ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ​ഡി​സ് ഈ​ജ്പ്തി കൊ​തു​കു​ക​ളു​ടെ ലാ​ർ​വ​ക​ളെ ജി​ല്ലാ വെ​ക്‌ട​ർ ക​ൺ​ട്രോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്.

ഒ​ണ്ടേ​ന്‍ റോ​ഡ് പ്ര​ഭാ​ത് ജം​ഗ്ഷ​ന്‍, ഫോ​ർ​ട്ട് റോ​ഡ്, എ​സ്ബി​ഐ റോ​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ലാ​ർ​വ​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ലാ​ര്‍​വ​ക​ളെ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്ത് ടെ​മി​ഫോ​സ് ലാ​ര്‍​വി സൈ​ഡ് സ്‌​പ്രേ ചെ​യ്ത് ലാ​ര്‍​വ​ക​ളെ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് ലാ​ര്‍​വ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ വെ​ക്‌ടര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് ആ​രോ​ഗ്യവി​ഭാ​ഗം വ​രി​ക​യാ​ണ്.


ഇ​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് കൊ​തു​കു ന​ശീ​ക​ര​ണ​ത്തി​നു​ള്ള ഫോ​ഗിം​ഗ് ന​ട​ത്തും. കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ല കെ​ട്ടി​ട​ങ്ങ​ളി​ലെ​യും ടെ​റ​സു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ക​യും പ​ല വാ​ട്ട​ര്‍​ടാ​ങ്കു​ക​ളും തു​റ​ന്നി​ട്ട നി​ല​യി​ലു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ടു​ക​ള്‍ നീ​ക്കം ചെ​യ്യാ​നും ടാ​ങ്ക് അ​ട​ച്ചു സൂ​ക്ഷി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ലാ വെ​ക്‌ട​ര്‍ ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​കെ.​ ഷി​നി, ബ​യോ​ള​ജി​സ്റ്റ് ഇ.​പി. ര​മേ​ഷ്, ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ജി.​എ​സ്. അ​ഭി​ഷേ​ക്, കോ​ര്‍​പ​റേ​ഷ​ന്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍, വെ​ക്‌ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. സി​ന്ധു തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും നേ​തൃ​ത്വം ന​ല്‍​കി.