റാ​ങ്ക് തി​ള​ക്ക​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ർ
Sunday, July 7, 2024 8:13 AM IST
ക​ണ്ണൂ​ർ: എം​എ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഹി​സ്റ്റ​റി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശ​ല​യി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ർ.

ത​ടി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ (ഫാ. ​ഷി​ന്‍റോ ) പു​ലി​യു​റു​ന്പി​ലി​ന് ഒ​ന്നാം റാ​ങ്കും വി​മ​ല​ഗി​രി സെ​ന്‍റ് മേ​രി​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് (ഫാ. ​ജോ​ബി​ൻ) കൊ​ട്ടാ​ര​ത്തി​ലി​ന് ര​ണ്ടാം റാ​ങ്കു​മാ​ണ് ല​ഭി​ച്ച​ത്. ഇ​രു​വ​രും ഉ​ദു​മ ഗ​വ. ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ലാ​യി​രു​ന്നു പ​ഠ​നം.

കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി​യി​ലെ പ​ഠ​ന​കാ​ല​ത്ത് ഇ​ന്ദി​രാ ഗാ​ന്ധി ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഫി​ലോ​സ​ഫി​യി​ൽ ഇ​രു​വ​രും ബി​രു​ദ​മെ​ടു​ത്ത ശേ​ഷം വി​വി​ധ ഇ​ട​വ​ക​ളി​ലെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് ഉ​ദു​മ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് ചേ​ർ​ന്ന​ത്. ചി​ട്ട​യാ​യ പ​ഠ​ന​വും ദൈ​വാ​നു​ഗ്ര​ഹ​വു​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വ​ര​ക്കാ​ട് പു​ലി​യു​റു​ന്പി​ൽ സെ​ബാ​സ്റ്റ്യ​ന്‍ - ഫി​ലോ​മി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ. ​ഷി​ന്‍റോ. വെ​ള്ള​രി​ക്കു​ണ്ടി​ലെ കൊ​ട്ടാ​ര​ത്തി​ൽ ജോ​യി- എ​ൽ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ. ​ജോ​ബി​ൻ.