ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇന്ത്യയില്‍ നിഴലില്ലാ ദിനം വരുന്നത്. ഈ പ്രതിഭാസം എല്ലായിടത്തും പ്രകടമാകില്ല. മറിച്ച്, ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുക.
സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായും ഉള്ള ചെരിവാണ് ഇതിനു കാരണം. ആ ദിവസങ്ങളില്‍ നട്ടുച്ചസമയത്ത് സൂര്യന് നമ്മുടെ നേരേ മുകളില്‍ വരികയും നിഴലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. ബാക്കി ദിവസങ്ങളില്‍ നട്ടുച്ചയ്ക്ക് തെക്കോട്ടോ വടക്കോട്ടോ ചെറിയ നിഴലുകളുണ്ടാകും.
മറ്റു ജില്ലകളിലും കാണാം ഇന്ന് 12.24ന് പത്തനംതിട്ടയിലും തിങ്കളാഴ്ച ഉച്ചയ്ക്ക് 12.25ന് കൊച്ചിയിലും 12.22ന് ഇടുക്കിയിലും 17ന് ഉച്ചയ്ക്ക് 12.25ന് തൃശൂരിലും 18ന് ഉച്ചയ്ക്ക് 12.23ന് പാലക്കാട്ടും 12.25ന് മലപ്പുറത്തും 19ന് ഉച്ചയ്ക്ക് 12.26ന് കോഴിക്കോട്ടും 20ന് ഉച്ചയ്ക്ക് 12.25ന് വയനാട്ടിലും 21ന് ഉച്ചയ്ക്ക് 12.27ന് കണ്ണൂരിലും 22ന് ഉച്ചയ്ക്ക് 12.29ന് കാസര്‍ഗോഡും നിഴല്‍ മറയും.