ജില്ലയിലുള്ളവരെ സ്ഥാനാര്‍ഥിയാക്കാതെ ആരെ ജയിപ്പിക്കാനാണു രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്? ഉള്‍ക്കളികള്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കറിയാം. താന്‍ തലവേദനയല്ല, തലവേദനകള്‍ക്കുള്ള മരുന്നാണ്.സരിന് പറഞ്ഞു. അതുള്‍ക്കൊണ്ടാല്‍ കോണ്‍ഗ്രസിലെ പല തലവേദനയും മാറും- സരിന് വ്യക്തമാക്കി.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. രാഷ്ട്രീയമായി ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരേ എന്താണ് കോണ്‍ഗ്രസ് ചെയ്തത്? വട്ടപ്പൂജ്യം ആയിരിക്കും അതിനു കിട്ടുന്ന ഉത്തരം. ജനങ്ങളുടെ ഇടയിലേക്കിറങ്ങാനാണ് തീരുമാനം. സ്ഥാനാര്‍ഥിത്വത്തിന്റെ നിറം അതിനു നൽകേണ്ടതില്ലെന്നും സരിൻ കൂട്ടിച്ചേർത്തു.