പത്തനംതിട്ട: കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തെ തുടർന്ന് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും.
ഇന്നലെ പുലർച്ചെ കണ്ണൂരിൽ നിന്നാരംഭിച്ച യാത്രയിലുടനീളം അദ്ദേഹം ഉണ്ടായിരുന്നു. പത്തനംതിട്ടയിലെത്തിയ അദ്ദേഹം നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
പിന്നീട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാം, പ്രമോദ് നാരായൺ എംഎൽഎ എന്നിവർക്കൊപ്പം എം.വി. ജയരാജൻ മലയാലപ്പുഴ പത്തിശേരിയിൽ നവീൻ ബാബുവിന്റെ വീടും സന്ദർശിച്ചു.