ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് നല്‍കുന്നത് ഇനി മുതല്‍ പരിഗണിക്കുമെന്നാണ് അന്ന് പറഞ്ഞത്. ഇപ്പോള്‍ അവസരം കിട്ടിയപ്പോള്‍ രണ്ട് വനിതകളെയും ഒരു ചെറുപ്പക്കാരനെയും സ്ഥാനാര്‍ത്ഥികളാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മിടുമിടുക്കനായ സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. കേരളത്തില്‍ എല്ലാവരും സ്ഥലം മാറിയൊക്കെ മത്സരിച്ചിട്ടുണ്ട്.
ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് കോണ്‍ഗ്രസും യുഡിഎഫും വയനാട്ടിലും ചേലക്കരയിലും പാലക്കാടും നടത്തിയിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 2019ല്‍ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പ്രിയങ്ക ഗാന്ധി വിജയിക്കും. പാലക്കാട് ഷാഫി പറമ്പില്‍ ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. ചേലക്കര ഞങ്ങള്‍ തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.