വിലാസം തെറ്റായതിനാൽ പാഴ്സൽ എത്തിക്കാൻ കഴിയുന്നില്ലെന്ന തരത്തിലാണു മറ്റൊരു തട്ടിപ്പ്. പാഴ്സൽ വെയർഹൗസിൽ എത്തിയിട്ടുണ്ടെന്നും 12 മണിക്കൂറിനകം തിരിച്ചയയ്ക്കുമെന്നും വിലാസം പുതുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാകും സന്ദേശം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ തപാൽവകുപ്പിനു സമാനമായ വെബ്സൈറ്റിലാകും എത്തുക. അതിൽ വ്യക്തിവിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. പാഴ്സൽ ലഭിക്കാൻ 25 രൂപ നൽകാനും ആവശ്യപ്പെടും.
പണം അയയ്ക്കാൻ ഉപയോഗിക്കുന്ന ലോഗിൻ വിവരങ്ങൾ ലഭിക്കുന്നതു തട്ടിപ്പുകാർക്കായിരിക്കും. അതുപയോഗിച്ചു ബാങ്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അക്കൗണ്ടിലെ പണം മുഴുവൻ പിൻവലിക്കും. വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ടു തപാൽ വകുപ്പ് ആർക്കും സന്ദേശങ്ങൾ അയയ്ക്കാറില്ലെന്നും കരുതലെടുക്കണമെന്നും പോലീസ് അറിയിച്ചു.
തട്ടിപ്പ് നടന്നാൽ ഉടനടി 1930 എന്ന നന്പരിൽ അറിയിക്കണം. നേരത്തേ റിപ്പോർട്ട് ചെയ്താൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യതയും കൂടും. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.